കൈവെട്ട് പരാമര്‍ശം; സത്താര്‍ പന്തല്ലൂരിനെതിരെ കേസ്

കൈവെട്ട് പരാമര്‍ശം; സത്താര്‍ പന്തല്ലൂരിനെതിരെ കേസ്

മലപ്പുറം: വിവാദ കൈവെട്ട് പരാമര്‍ശത്തില്‍ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസ്. അഷ്‌റഫ് കളത്തിങ്ങല്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ ഐപിസി 153 വകുപ്പ് പ്രകാരമാണ് സത്താര്‍ പന്തല്ലൂരിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തത്.

മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പരാമര്‍ശം. സമസ്തതയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടാന്‍ പ്രവര്‍ത്തകരുണ്ടാകും എന്നായിരുന്നു പറഞ്ഞത്. പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.