സിആര്‍പിഎഫില്‍ 169 ഒഴിവുകള്‍: അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; അവസാന തിയതി ഫെബ്രുവരി 15

സിആര്‍പിഎഫില്‍ 169 ഒഴിവുകള്‍: അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; അവസാന തിയതി ഫെബ്രുവരി 15

ന്യൂഡല്‍ഹി: കേന്ദ്ര റിസര്‍വ് പൊലീസ് സേനയിലേക്ക് (സിആര്‍പിഎഫ്) കായിക താരങ്ങളുടെ അപേക്ഷകള്‍ ക്ഷണിക്കുന്നു. 169 ഒഴിവുകളാണുള്ളത്. നാളെ രാവിലെ ഒന്‍പത് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 15 ആണ്. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതല്‍ 23 വരെ.

100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഫീസില്ല.

കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, ശാരീരിക ക്ഷമതാ പരിശോധന, ഡോക്യുമെന്റ് വേരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.