വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍റെ യുഎഇ സന്ദ‍ർശനം ഇന്ന് മുതല്‍

വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍റെ യുഎഇ സന്ദ‍ർശനം ഇന്ന് മുതല്‍

അബുദാബി: ഇന്ത്യയുടെ വിദേശ കാര്യസഹമന്ത്രി വി മുരളീധരന്‍ യുഎഇയില്‍ നടത്തുന്ന മൂന്ന് ദിവസത്തെ സന്ദ‍ർശനം ഇന്നാരംഭിക്കും. യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടികാഴ്ച നടത്തും. ഇന്ത്യ- യു.എ.ഇ. ഉഭയകക്ഷി വിഷയങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ച‍ർച്ചയാകും.

അബുദാബിയിലാണ് മന്ത്രിയുടെ ആദ്യപരിപാടി. തുടർന്ന് ബുധനാഴ്ച ദുബായിലെ ചില ചടങ്ങുകളിലും പങ്കെടുക്കും. ഇന്ത്യന്‍ സമൂഹവുമായും മന്ത്രി കൂടികാഴ്ച നടത്തും. വ്യാഴാഴ്ച വരെയാണ് സന്ദ‍ർശനം.‌

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.