ഷാർജ: മുതിർന്ന പൗരന്മാർക്ക് കൈത്താങ്ങായി ഷാർജ മുനിസിപ്പാലിറ്റി. എമിറേറ്റിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യപാർക്കിംഗ് സൗകര്യമൊരുക്കുന്ന സേവനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. www.shjmun.gov.ae എന്ന വെബ്സൈറ്റിലൂടെ ആനുകൂല്യത്തിനായി അപേക്ഷിക്കാം.
പ്രായസൗഹൃദനഗരമെന്നുളള ക്യാംപെയിനിന്റെ ഭാഗമായാണ് നീക്കം. ദുബായിലും അജ്മാനിലും സേവനം നേരത്തെ തന്നെ നിലവിലുണ്ട്.