സമാ​ഗമം 2024; ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവിനെ ആദരിക്കലും വാർഷികവും ജനുവരി 28 ന്

സമാ​ഗമം 2024; ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവിനെ ആദരിക്കലും വാർഷികവും ജനുവരി 28 ന്

ദുബായ്: ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പസ്റ്റോലേറ്റ് യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 'സമാഗമം 2024', ജനുവരി 28 ന് അ‍ജ്മാൻ റീൽ വാട്ടർ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടു കൂടി ആഘോഷിക്കുന്നു.

രാവിലെ ഒമ്പത് മുതൽ വൈകുനേരം മൂന്ന് വരെ നടക്കുന്ന ചങ്ങനാശേരി പ്രവാസി അപ്പസ്റ്റോലേറ്റ് യുഎഇ ചാപ്റ്ററിന്റെ വാർഷികവും കുടുംബ സംഗമവും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ പൗരോഹിത്യ സ്വീകരണത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന് സ്വീകരണം നൽകും.

യു എ ഇ ചാപ്റ്റർ കോർഡിനേറ്റർ ബിജു മാത്യു മട്ടാഞ്ചേരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രോഗ്രാം കൺവീനർ ജോർജ് മീനത്തേക്കോണിൽ സ്വാഗതവും തോമസ് പറമ്പത്തു നന്ദിയും അർപ്പിക്കും. യു എ ഇ ചാപ്റ്റർ സെക്രട്ടറി ബിനു ജോൺ റിപ്പോർട്ട് അവതരിപ്പിക്കും.

അതിരൂപതാ ഡയറക്ടർ ഫാദർ റ്റെജി പുതുവീട്ടിക്കളം മുഖ്യ പ്രഭാഷണം നടത്തും. അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജിജോ മാറാട്ടുകുളം, ഗ്ലോബൽ കോർഡിനേറ്റർ ജോ കാവാലം എന്നിവർ ആശംസകൾ നേരും. സമൂഹത്തിനും സമുദായത്തിനും സേവനങ്ങൾ ചെയ്യുന്ന പ്രമുഖരെ ചടങ്ങിനിടെ ആദരിക്കും.

മെത്രാപ്പോലീത്തയോടുള്ള ആദരവ് സൂചകമായി, സംഗീത സംവിധായകൻ വിൻസൺ കണിച്ചേരി, ഗാന രചയിതാവ് ടോജോമോൻ മരിയാപുരം എന്നിവരുടെ നേതൃത്വത്തിൽ യു എ ഇ യിലുള്ള ചങ്ങനാശേരി അതിരൂപതാംഗങ്ങളായ 50 ഗായകർ ചേർന്ന് പാടുന്ന മംഗള ഗാനം അരങ്ങേറും. സോജൻ മുളവനയുടെ നേതൃത്വത്തിലുള്ള 'അമ്മ വിളക്ക്' എന്ന ലഘു നാടകവും പ്രദർശിപ്പിക്കും.

അനീഷ് ജോസഫ് പുല്ലൂരിന്റെ നേതൃത്വത്തിൽ യു എ യിലെ വിവിധ എമിറേറ്റുകളിലെ പ്രതിനിധികളുടെ കലാപരിപാടികൾ നടക്കും. ജി സി സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ഡോമിനിക് നാടുവിലേഴം, ട്രഷറർ തോമസ് ജോൺ മാപ്പിളശ്ശേരി, അഡ്വൈസർമാരായ ജേക്കബ് ജോസഫ് കുഞ്ഞ്, ജോൺ തോമസ് കോച്ചേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ ജബൻസി ലിജോ, ബിനോ ജേക്കബ് ജോസഫ് കളത്തിൽ, ഷിജൻ വല്യാറ, ജോബ് ജോസഫ്, ജെമി സെബാൻ, മാത്യു സെബാസ്റ്റ്യൻ, തോമസ് പറമ്പത്ത്, ജോസ് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.