പാലാ: സീ ന്യൂസ് ലൈവിന്റെ യു.എ.ഇ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജോജോ കച്ചിറമറ്റത്തിന്റെ പിതാവ്
കെ.കെ വര്‍ഗീസ് ( വക്കച്ചന്‍- 89) കച്ചിറമറ്റം നിര്യാതനായി. സംസ്‌കാരം രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ പിന്നീട്. ഭാര്യ മേരി വര്‍ഗീസ് കളത്തൂര്‍ മണിയാംതോട്ടം കുടുംബാംഗമാണ്.
മക്കള്‍: സിസ്റ്റര്‍ ആന്‍സി കച്ചിറമറ്റം (എസ്.എച്ച് ജഗദല്‍പൂര്‍), ബെന്നി, ജോണ്‍സണ്‍, എബി ജോണ്‍സ് വടക്കേമംഗലം, അഡ്വ. മനോജ്, ജോജോ കച്ചിറമറ്റം, ഫാ. ജിജോ കച്ചിറമറ്റം (ഉജ്ജയിന്‍). മരുമക്കള്‍: സിജി, റ്റോണ്‍സി, ജോണ്‍സ് വടക്കേമംഗലം, സെറീന, ജോക്കിസ്.
പരേതരായ ഫാ.അഗസ്റ്റിന്‍ കച്ചിറമറ്റം, ഫാ. ജോസഫ് കച്ചിറമറ്റം, ഫാ. ജോര്‍ജ് കനീഷ്യസ് (സിഎംഐ, ഛാന്ദാ) എന്നിവര്‍ പിതൃ സഹോദരങ്ങളാണ്.
സിസ്റ്റര്‍ മേരിനാ കച്ചിറമറ്റം (എസ്.എച്ച്), സിസ്റ്റര്‍ ക്രിസ്റ്റി കച്ചിറമറ്റം (എസ്.എച്ച്), കെ.കെ മത്തായി, ത്യേസ്യാമ്മ പൊന്നാമാക്കല്‍, ചിന്നമ്മ അത്താണിക്കല്‍, ആലീസ് കൈപ്പള്ളിമ്യാലില്‍ എന്നിവര്‍ പരേതന്റെ സഹോദരങ്ങളാണ്.