തിരുവനന്തപുരം: സൗദിയിലേക്ക് പോകേണ്ട 30 ഓളം യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു. യാത്ര ചെയ്യേണ്ട വിമാനം റദ്ദാക്കിയതോടെയാണ് യാത്രികര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ 10:20 നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ സൗദിയിലേയ്ക്ക് പോകേണ്ടവരാണ് കുടുങ്ങിയത്.
പകരം സൗകര്യം ഒരുക്കിയെങ്കിലും ചെറിയ വിമാനം ആയതിനാല്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. അതേസമയം നാളെ യാത്രാ സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി ഉറപ്പു നല്‍കിയെങ്കിലും പ്രതീക്ഷയില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.