കെ എം സി സി ഫുട്ബോൾ ടൂർണമെന്റ്; ആസാദ് ഗ്രൂപ്പ് എസ്.എഫ്.സി.ക്ലബ്ബ് വെങ്ങര ചാമ്പ്യന്മാർ

കെ എം സി സി ഫുട്ബോൾ ടൂർണമെന്റ്; ആസാദ് ഗ്രൂപ്പ് എസ്.എഫ്.സി.ക്ലബ്ബ് വെങ്ങര ചാമ്പ്യന്മാർ

ദുബായ്: ദുബായ് കെ.എം.സി.സി. പൊന്മള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കേന്ദ്ര മന്ത്രിയും മുസ്ലീം ലീഗ് അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന ഇ അഹമ്മദിന്റെ ഓർമക്കായി നടത്തിയ ഓൾ കേരള സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൽ ആസാദ് ഗ്രൂപ്പ് എസ്.എഫ്.സി.ക്ലബ്ബ് വെങ്ങര ചാമ്പ്യന്മാരായി.

ദുബായ് അൽ തവാറിൽ നടന്ന ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ടുഡോ മാർട്ട് മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് എസ് എഫ് സി കീരീടം നേടിയത്. മികച്ച ഗോൾകീപ്പറായി ഹാഷിഫിനെയും, മികച്ച ഡിഫൻഡറായി നിദീഷിനെയും തിരഞ്ഞെടുത്തു. ക്ലബ്ബ് ക്യാപ്റ്റൻ നിബ്രാസ്. പ്രസിഡണ്ട്, പുന്നക്കൻ മുഹമ്മദലി, ജനറൽ സിക്രടറി, കെ.ശരിഫ്, ട്രഷറർ, കെ.ആസാദ്, എം.കെ.ഇക്ബാൽ, എൻ ഉമ്മർ, റജാഹ് പുന്നക്കൻ,
നിഹാൽ, മുനവ്വിർ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.