അബുദാബി: യുഎഇയില്‍ ഇന്ന് 3491 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവർ 260223. 163049 പുതിയ ടെസ്റ്റുകളാണ് നടത്തിയത്. 3311 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തർ 231675. അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 756 ആയി ഉയർന്നു. 27792 ആക്ടീവ് കേസുകള്‍. 23.5 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് യുഎഇയില്‍ ഇതുവരെ നടത്തിയിട്ടുളളത്.