ഓസ്ട്രേലിയൻ യുവതിയോട് ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

ഓസ്ട്രേലിയൻ യുവതിയോട് ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് ഓസ്‌ട്രേലിയൻ സ്വദേശിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈൻ ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുനേരം നാല് മണിയോടെ മയ്യനാട് താന്നിയിലുള്ള റിസോർട്ടിന് സമീപത്തുവെച്ചായിരുന്നു സംഭവം.

കടലിൽ ഇറങ്ങി നിൽക്കുകയായിരുന്ന വിദേശ വനിതയെ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. എന്നാൽ ഇത് അവഗണിച്ച യുവതിയുടെ സമീപത്ത് എത്തിയ ഇയാൾ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.