റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ അല്‍ സരയ ദ്വീപിലെ പിങ്ക് തടാകം പകർത്തി താരമായിരിക്കുകയാണ് സ്വദേശി യുവാവ് അമർ അൽ ഫാർസി. ഫോട്ടോ ഗ്രാഫറായ ഈ 19 കാരന്‍ ഡ്രോണുപയോഗിച്ച് പകർത്തിയ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതോടെയാണ് പിങ്ക തടാകം എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചത്.

തീരത്തുനിന്നും 100 മീറ്റർ അകലെയാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. മരുഭൂമിക്ക് നടുവിലുള്ള തടാകത്തിന്റെ പിങ്ക് നിറം ചിത്രങ്ങളിൽ വ്യക്തമായി കാണാം. 40 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണ് തടാകത്തിനുള്ളത്. തടാകത്തിന്‍റെ പിങ്ക് നിറത്തിനു കാരണം ആല്‍ഗകളുടെ സാന്നിദ്ധ്യമായിരിക്കാമെന്നാണ് പരിസ്ഥിതിസംരക്ഷണ വികസനഅതോറിറ്റി ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് അൽ ഗൈസിന്റെ വിലയിരുത്തല്‍.