മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ജനുവരി 30 ന് കെപിസിസിയില്‍

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ജനുവരി 30 ന് കെപിസിസിയില്‍

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ 76-ാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 30 ന് ഗാന്ധി സ്മൃതി കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിക്കും.

ചൊവ്വാഴ്ച രാവിലെ 10 ന് കെപിസിസി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് പ്രാര്‍ത്ഥനയും നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ ആന്റണി, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി,യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ കെപിസിസി,ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ ജില്ലകളില്‍ ഡിസിസികളുടെയും കോണ്‍ഗ്രസ് ബ്ലോക്ക് - മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിലും മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.