കര്‍ണാടകയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ 3 മരണം

കര്‍ണാടകയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ 3 മരണം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെല്‍ത്തങ്കടിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. ഒരു മലയാളിയടക്കം ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടക്കനിര്‍മാണശാലയില്‍ തൊഴിലാളികളായിരുന്ന മലയാളികളായ സ്വാമി (55), വര്‍ഗീസ് (68) എന്നിവരാണ് മരിച്ചത്. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. പടക്കം നിര്‍മിച്ചിരുന്ന ചെറിയ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.

അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തില്‍ 9 പേര്‍ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഫാമുടമ ബഷീറിനെ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോളിഡ് ഫയര്‍ വര്‍ക്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് ലൈസന്‍സുണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.