ഇന്ത്യൻ എംബസി സേവനങ്ങൾക്ക് മുസഫയിൽ സ്ഥിരം കേന്ദ്രം

ഇന്ത്യൻ എംബസി സേവനങ്ങൾക്ക് മുസഫയിൽ സ്ഥിരം കേന്ദ്രം

അബുദാബി : ഇന്ത്യൻ എംബസി സേവനങ്ങൾക്കു മുസഫയിൽ സ്ഥിരം കേന്ദ്രം വരുന്നു.  പാസ്പോർട്ട് സേവന ഔട്സോഴ്സിങ് കമ്പനിയായ ബിഎൽഎസിന്റെ ശാഖയാണ് തുറക്കുന്നത്. മുസഫ വ്യവസായ മേഖല 25 ൽ അബുദാബി ലേബർ കോടതിക്കും ഡാന്യൂബ് ഹോംസിനും സമീപം ക്യൂബ്സ് പാർക്ക് ബ്ലോക്ക് നാലിലാണ് കേന്ദ്രം പ്രവർത്തിക്കുക. പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ വീസ അപേക്ഷകൾ സ്വീകരിക്കില്ല.

മുസഫയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് നഗരത്തിൽ പോകാതെ തന്നെ പാസ്പോർട്ട് സേവനങ്ങൾ നടത്താൻ ഇതുമൂലം സാധിക്കും. അബുദാബി മലയാളി സമാജത്തിൽ എംബസി സേവനം ആരംഭിച്ചിരുന്നെങ്കിലും കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്നു. കോവിഡിനെ തുടർന്ന് പാസ്പോർട്ട് സേവനങ്ങൾക്കു ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിൻവലിച്ചു. ഒരു വർഷത്തിനകം കാലാവധി തീരുന്നവർക്കും ഇനി പാസ്പോർട്ട് പുതുക്കാൻ അപേക്ഷിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.