ഷാർജ: ഗ്രാമീണ പബ്ലിക്കേഷൻസിൻറെ എൻഡോവ്മെൻറ് അവാർഡ് വെള്ളിയോടൻറെ പരാജിതരുടെ വിശുദ്ധ ഗ്രന്ഥം എന്ന കൃതിക്ക്. സാഹിത്യത്തിൽ നോവൽ വിഭാഗത്തിലാണ് പരാജിതരുടെ വിശുദ്ധ ഗ്രന്ഥം അർഹമായത്. ഫലകവും പ്രശസിതി പത്രവും 5000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ഒരു കൂട്ടം വനിതകളുടെ പ്രസാധകക്കൂട്ടായ്മയായ ഗ്രാമീണ പബ്ലിക്കേഷൻസാണ് പുരസ്കാരം ഏർപെടുത്തിയത്. സാഹിത്യത്തിൽ വിവി ടധ വിഭാഗങ്ങളിലാണ് പതിനഞ്ച് പേർക്ക് പുരസ്കാരമുണ്ട്.
2024 മെയ് 25,26,27 തിയ്യതികളിൽ കൊച്ചിയിൽ വെച്ച് നടക്കുന്ന നാഷണൽ മലയാളി മീറ്റിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇംഗ്ലീഷ്, അറബി ഭാഷകളിൽ, ഷാസിയ : ഒരു പാകിസ്ഥാനി പെൺകുട്ടിയുടെ കഥ എന്ന പേരിലും വീഴ്ത്തപ്പെട്ടവർ കളിൻ പുനിത നൂൽ എന്ന പേരിൽ തമിഴിലും ഈ നോവൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദുബൈ എലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി(DEWA) വായനാ മാസത്തോടനുബന്ധിച്ച് ചർച്ച ചെയ്ത മലയാളം നോവലാണ് പരാജിതരുടെ വിശുദ്ധഗ്രന്ഥം. mob.9778765826