യുഎഇയില്‍ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുന്നു

യുഎഇയില്‍ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുന്നു

അബുദാബി: കോവിഡ് വാക്സിനേഷന്‍ പ്രക്രിയയുടെ ഭാഗമായി രാജ്യത്തുടനീളം ഡ്രൈവ് ത്രു വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. രാജ്യത്തെ ആരോഗ്യ പ്രതിരോധമന്ത്രാലയം, അബുദാബി ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.

യുഎഇ ജനതയുടെ അമ്പത് ശതമാനം പേരെയും വരുന്ന മാർച്ച് അവസാനത്തോടെ വാക്സിനേഷന്‍ പ്രക്രിയയുടെ ഭാഗമാക്കുകയെന്നുളളതാണ് ലക്ഷ്യം. അബുദാബി ഹെല്‍ത്ത് കെയർ സർവ്വീസസിന്റെ (സേഹ) യുടെ കീഴില്‍ നിലവിലുളള ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്ററുകളില്‍ നിന്നായിരിക്കും വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കുക. രാജ്യത്തുടനീളം ഇത്തരത്തിലുളള 218 കേന്ദ്രങ്ങളില്‍ നിന്ന് 16 വയസിന് മുകളിലുളളവർക്ക് സൗജന്യമായി വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.