തൃശൂര്‍: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് സംസ്ഥാനത്തെത്തും. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വൈകുന്നേരം മൂന്നിന് നടക്കുന്ന മഹാജനസഭ എഐസിസി അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്യും.
മഹാജനസഭയ്ക്ക് മുന്നോടിയായി രാവിലെ 11 ന് തിരഞ്ഞെടുപ്പ് സമിതി യോഗം നടക്കും. കെപിസിസി ഭാരവാഹികളും എഐസിസി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ പ്രസിഡന്റ് എന്നിവരടങ്ങുന്ന പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി വരെയുള്ള പ്രവര്‍ത്തകരും മഹാജനസഭയില്‍ പങ്കെടുക്കും.
ഇന്ത്യാ സഖ്യം കേരളത്തില്‍ ഇല്ലെന്നും ഇടതുപക്ഷവും കോണ്‍ഗ്രസും നേരിട്ടുള്ള പോരാട്ടമാണെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വ്യക്തമാക്കി.