ദുബായ് താമസ കുടിയേറ്റ വകുപ്പ് കേംബ്രിഡ്ജ് സർവകലാശാലയുമായി സഹകരിച്ച് ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നു

ദുബായ് താമസ കുടിയേറ്റ വകുപ്പ് കേംബ്രിഡ്ജ് സർവകലാശാലയുമായി സഹകരിച്ച് ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നു

ദുബായ് : ദുബായ് താമസ- കുടിയേറ്റ വകുപ്പ് - കേംബ്രിഡ്ജ് സർവകലാശാലയുമായി സഹകരിച്ച് ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് വകുപ്പിലെ 18 ജീവനക്കാർ ഇംഗ്ലീഷ് ഭാഷയിലുള്ള ഫംഗ്ഷണൽ സ്കിൽസ് കോഴ്സിൽ പഠനം പൂർത്തിയാക്കി.

വകുപ്പിന്റെ അൽ ജാഫ്ലിയ ഓഫീസിൽ നടന്ന ചടങ്ങിൽ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.പരിപാടിയിൽ വകുപ്പിലെ നിരവധി ഉദ്യോഗസ്ഥർ സംബന്ധിച്ചു 45 ദിവസം നീണ്ടുനിന്ന ഇംഗ്ലീഷ് പഠന കോഴ്സിന് 1648 പരിശീലന സെഷനുകൾ ഉണ്ടായിരുന്നു.

ജീവനക്കാരുടെ ഭാഷാ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുക, വിമർശനാത്മക ചിന്ത, പ്രശ്നപരിഹാരം, ടീം വർക്ക്, ആശയവിനിമയം, ഉപഭോക്തൃ സേവനം തുടങ്ങിയ മേഖലകളിൽ അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുക എന്നിവയായിരുന്നു പരിശീലന പരിപാടിയുടെ ലക്ഷ്യം. ജിഡിആർഎഫ്എഡി ജീവനക്കാർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഏറ്റവും മികച്ച അവസരങ്ങൾ നൽകാൻ ഡിപ്പാർട്ട്മെന്റ് പ്രതിജ്ഞാബദ്ധരാണെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

"ജീവനക്കാരുടെ തുടർച്ചയായ പഠനവും വികാസവും ഞങ്ങൾക്ക് വളരെ പ്രധാനമാണ്,."ഈ പരിശീലന പരിപാടി അവരുടെ ഭാഷാ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുകയും അവരുടെ കരിയറിൽ മുന്നേറാൻ അവരെ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.