ദുബായ്: ദുബായിലെ സബീല്‍ പാർക്കില്‍ ശൈത്യകാല ഉത്സവം തുടങ്ങുന്നു. ജനുവരി 25 നാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന വിന്റർ കാർണിവലിന് തുടക്കമാകുന്നത്. വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ ഗേറ്റ് നമ്പർ രണ്ടിലാണ് കാർണിവല്‍. ഇതിന്റെ ഭാഗമായി സർക്കസും സംഗീത സദസമുള്പ്പടെയുളള വിവിധ കലാപരിപാടികള്‍ നടക്കും.
ഇതോടൊപ്പം തന്നെ ഫുഡ് ട്രക്കുകൾ, വിവിധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കിയോസ്കുകൾ, കുട്ടികളുടെ ഏരിയ വർക്ക് ഷോപ്പുകൾ, ക്യാമ്പിംഗ്, ബാർബിക്യൂ ഇവന്റുകൾ എന്നിവയും കാർണിവലിലുണ്ട്. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടായിരിക്കും കാർണിവല്‍.