ഒമാനില്‍ കനത്ത മഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

ഒമാനില്‍ കനത്ത മഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

മസ്‌കറ്റ്: ന്യൂനമര്‍ദത്തിന്റെ ഭാഗമായുള്ള കനത്ത മഴയില്‍ ഒമാനില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറിലാണ് മൂന്നു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെടുന്നത്. ഇവര്‍ക്കായുള്ള തിരച്ചിലിനിടെ മൂന്നു കുട്ടികളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഒമാനിലെ മസ്‌കറ്റടക്കമുള്ള ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും കനത്ത മഴയാണ് രണ്ട് ദിവസങ്ങളിലായി ലഭിച്ചത്. മഴക്കെടുതിയില്‍ ഇതുവരെ ആറു ജീവനുകളാണ് പൊലിഞ്ഞതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അധികൃതര്‍ അറിയിച്ചു. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.