ബേലൂര്‍ മഗ്‌ന വീണ്ടും ജനവാസ മേഖലയില്‍; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

 ബേലൂര്‍ മഗ്‌ന വീണ്ടും ജനവാസ മേഖലയില്‍; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

മാനനന്തവാടി: ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്‌ന ഇരുമ്പുപാലം കോളനിക്കടുത്തെത്തി. രാത്രിയില്‍ കാട്ടിക്കുളം-തിരുനെല്ലി റോഡ് മുറിച്ചുകടന്നാണ് കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്തെത്തിയത്.

മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ ഉള്‍പ്പെട്ട ദൗത്യസംഘം വനത്തിനുള്ളില്‍ കടന്നു. ഇന്നലെയാണ് അരുണ്‍ സക്കറിയ ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്നത്. അതേസമയം മന്ത്രിമാര്‍ അടുത്ത ദിവസം തന്നെ വയനാട് സന്ദര്‍ശിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. റവന്യൂ, തദ്ദേശമന്ത്രിമാര്‍ സംഘത്തിലുണ്ടാകുമെന്നും ശശീന്ദ്രന്‍ അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും പോളിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.