കുവൈറ്റ് സിറ്റി: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് കുവൈറ്റ് അൽസലാം ഹോസ്പിറ്റലിലെ നേഴ്സ് ദീപ്തിയ്ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് ഹോസ്പിറ്റലിൻ്റെ താമസസ്ഥലത്തിനടുത്തുള്ള റോഡിൽ വച്ചാണ് വാഹനം ഇടിച്ചത്.
കണ്ണൂർ ഇരിട്ടി ചക്കാനിക്കുന്നേൽ കുടുംബാഗമാണ് ദീപ്തി. സംസ്ക്കാരം പിന്നീട് നാട്ടിൽ.