അബുദാബി: യുഎഇയില്‍ ഇന്ന് 3566 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 4051 പേർ രോഗമുക്തി നേടി. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. 174172 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍ ഇതുവരെ 274376 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 247318 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 783 ആണ്.