സ്ലൈഗോ സെന്റ് തോമസ് സിറോ മലബാർ സെന്ററിൽ നോമ്പുകാല ധ്യാനം മാർച്ച് 29ന്

സ്ലൈഗോ സെന്റ് തോമസ് സിറോ മലബാർ സെന്ററിൽ നോമ്പുകാല ധ്യാനം മാർച്ച് 29ന്

സ്ലൈഗോ: സ്ലൈഗോ സെന്റ് തോമസ് സിറോ മലബാർ കുർബാന സെന്ററിന്റെ ആഭിമുഖ്യത്തിൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. 2024 മാർച്ച്‌ 23ന് സെന്റ് അഞ്ചേലസ് കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറ് മണി വരെയുള്ള ധ്യാനം നയിക്കുന്നത് റവ. ഫാദർ ജോൺ വെങ്കിട്ടക്കൽ ആണ്.

ഈസ്റ്റെറിന് ഒരുക്കമായുള്ള കുമ്പസാരവും വിശുദ്ധ കുർബാനയുടെ ആരാധനയും അന്നേ ദിവസം ഉണ്ടായിരിക്കും. ഓശാന തിരുക്കർമ്മങ്ങളും കുരുത്തോല വെഞ്ചരിപ്പ് വിതരണവും അന്ന് വൈകുന്നേരം നടത്തപ്പെടും. നവീകരണ ധ്യാനത്തിലേക്കും ഓശാന തിരുകർമ്മങ്ങളിലേക്കും മുഴുവൻ വിശ്വാസികളെയും സ്വാ​ഗതം ചെയ്യുന്നതായി സ്ലൈഗോ സിറോ മലബാർ കുർബാന സെന്റർ അധികൃതർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.