അബുദബി: കോവിഡ് വാക്സിനെടുക്കുന്നതിനായുളള നടപടിക്രമങ്ങള്‍ പങ്കുവെച്ച് അബുദാബി മീഡിയാ ഓഫീസ്. ആദ്യപടിയായി എവിടെനിന്നാണ് വാക്സിനെടുക്കേണ്ടതെന്ന് തീരുമാനിക്കണം. അതിനുശേഷം, എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് രജിസ്ട്രർ ചെയ്യണം. രക്തസമ്മർദ്ദമുള്‍പ്പടെയുളള ആരോഗ്യകാര്യങ്ങള്‍ പരിശോധിച്ച്, ചോദിച്ചറിഞ്ഞ ശേഷം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കേണ്ടത്. 21-28 ദിവസത്തിനിടയില്‍ രണ്ടാം ഡോസും സ്വീകരിക്കണം. രണ്ടും ഡോസും സ്വീകരിച്ചുകഴിഞ്ഞാല്‍ കോവിഡിനെതിരെ പ്രതിരോധമായി. 28 ദിവസത്തിനുശേഷം അല്‍ ഹോസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വാക്സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാം.