അബുദാബി: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമാകുമ്പോഴും യുഎഇയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇന്നും വർദ്ധനവ് രേഖപ്പെടുത്തി. 3579 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 4166 പേർ രോഗമുക്തി നേടി. ഒൻപത് പേരുടെ മരണവും ഇന്ന് രേഖപ്പെടുത്തി. ആക്ടീവ് കേസുകള്‍ 25679. ആകെ രോഗബാധിതർ 277955. രോഗമുക്തി നേടിയവർ 251484.