ഭിന്നശേഷിക്കാരായ 15 കലാകാരന്മാർ പങ്കെടുക്കുന്ന 'സ്നേഹ സ്പർശം' ഇന്ന്

ഭിന്നശേഷിക്കാരായ 15 കലാകാരന്മാർ പങ്കെടുക്കുന്ന  'സ്നേഹ സ്പർശം' ഇന്ന്

ദുബായ്: ദുബായ് അബുഹൈലിലെ വുമൺസ് അസോസിയേഷനിൽ വെച്ച് നടക്കുന്ന 'സ്നേഹ സ്പർശം' പരിപാടി ഇന്ന് വൈകിട്ട് ഏഴ് മണിക്ക്. കൊണ്ടോട്ടി പുളിക്കൽ ആസ്ഥാനമായ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡിലെ കലാകാരന്മാർരാണ് പരിപാടിയിൽ മാറ്റുരക്കുന്നത്.

'സ്നേഹ സ്പർശം' പരിപാടിയിൽ എബിലിറ്റി ഫൗണ്ടേഷൻ കലാകാരന്മാർ വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. സിനിമാ പിന്നണി ഗായിക സിന്ധു പ്രേംകുമാർ,ഗായകൻമാരായ അക്ബർ ഖാൻ, ഫാമിസ് മുഹമ്മദ് തുടങ്ങിയവരുടെ ഗാനമേളയും ഉണ്ടാവും

കഴിഞ്ഞ ദിവസം ദുബായിലെത്തിയ ഇവർക്ക് ​ഗംഭീര സ്വീകരണം നൽകിയിരുന്നു. സ്വീകരണ പരിപാടിയിൽ കബീർ ടെലികോൺ, ഫഹിയാസ് ഡീപ്സി, ഉബൈദ് നീലിയത്ത്, നൗഷാദ് അപ്പോടെക്ക്, സലീം ആദാർഗോൾഡ്, ജാഫർ മാനു, ഷഫീൽ കണ്ണൂർ, ഫായിസ്, സഫ്‌വാൻ തുടങ്ങിയവർ സംബന്ധിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.