തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് മുതല്‍ വിതരണം ചെയ്യും. മൂന്ന് ദിവസം കൊണ്ട് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണം നല്‍കും.
ഇന്ന് പെന്‍ഷകാര്‍ക്കും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും നാളെ മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ക്കും മൂന്നാം ദിവസം അധ്യാപകര്‍ക്കും നല്‍കുന്നതിനാണ് ക്രമീകരണം ചെയ്തിരിക്കുന്നത്.
ട്രഷറി തുടര്‍ച്ചയായി ഓവര്‍ ഡ്രാഫ്റ്റില്‍ ആകാതിരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിക്കുകയായിരുന്നു.
വൈദ്യുതി മേഖലയില്‍ നിന്നും ലഭിക്കേണ്ട 4600 കോടി രൂപ കൂടി കിട്ടിയാല്‍ തല്‍ക്കാലം പിടിച്ചുനില്‍ക്കാനാവും എന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. എന്നാല്‍ ശമ്പളം പിന്‍വലിക്കാന്‍ കഴിയാത്തതിന് കാരണം സാങ്കേതിക പ്രശ്‌നം മാത്രമാണെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുന്നത്.