യുഎഇ യില്‍ വെള്ളിയാഴ്ച 1181 കോവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് 96,529 പേരില്‍ രോഗം സ്ഥിരീകരിച്ചു. 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവർ 424 ആയി. 1,07,187 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 1168 പേർ രോഗമുക്തി നേടി. 86,071 പേരാണ് ഇതുവരെ യുഎഇയില്‍ രോഗമുക്തരായത്.
അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍, 100 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയെന്ന് ദുബായ് മുനിസിപ്പാലിറ്റി. 12 സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തി. ഒരു സ്ഥാപനം അടപ്പിച്ചു. 2341 സ്ഥാപനങ്ങള്‍ സന്ദർശിച്ചതില്‍, 2228 സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും ദുബായ് മുനിസിപ്പാലിറ്റി ട്വീറ്റില്‍ വ്യക്തമാക്കി.