അഭിമന്യു വധക്കേസ്: കുറ്റപത്രമടക്കമുള്ള 11 രേഖകള്‍ കാണാനില്ല

അഭിമന്യു വധക്കേസ്: കുറ്റപത്രമടക്കമുള്ള 11 രേഖകള്‍ കാണാനില്ല

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം. അഭിമന്യു കൊലക്കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ തുടങ്ങാനിരിക്കെ കോടതിയില്‍ നിന്ന് കുറ്റപത്രമടക്കമുള്ള 11 രേഖകള്‍ കാണാനില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നാണ് രേഖകള്‍ കാണാതായത്.

പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റ്, കുറ്റപത്രം എന്നിവ അടക്കമാണ് 11 രേഖകള്‍ കാണാതായത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയില്‍ അഭിമന്യു കേസിന്റെ വിവരങ്ങള്‍ തേടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എത്തിയപ്പോഴാണ് കുറ്റപത്രം അടക്കമുള്ള നിര്‍ണായക രേഖകള്‍ കോടതിയില്‍ നിന്നും നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.

പോപ്പുലര്‍ ഫ്രണ്ട്-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഇടുക്കി വട്ടവട സ്വദേശിയാണ് കൊല്ലപ്പെട്ട അഭിമന്യു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.