മൂന്നാറില്‍ വീണ്ടും പടയപ്പ; വിനോദ സഞ്ചാരികളുടെ കാര്‍ തകര്‍ത്തു

 മൂന്നാറില്‍ വീണ്ടും പടയപ്പ; വിനോദ സഞ്ചാരികളുടെ കാര്‍ തകര്‍ത്തു

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലാണ് കാട്ടാനയിറങ്ങിയത്. ആന്ധാപ്രദേശില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ കാര്‍ തകര്‍ത്തു.

കഴിഞ്ഞ ശനിയാഴ്ച രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ ജീപ്പ് പടയപ്പ തകര്‍ത്തിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ അന്ന് രക്ഷപ്പെട്ടത്. രാജമല സ്വദേശി പ്രദീപിന്റെ ജീപ്പായിരുന്നു ആന തകര്‍ത്തത്.

കന്നിമല സ്വദേശി രഞ്ജിത്തിന്റെ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ജീപ്പുമായി കന്നിമല ഫാക്ടറിക്ക് സമീപത്ത് എത്തിയതായിരുന്നു പ്രദീപ്. രഞ്ജിത്തും കുടുംബവും ജീപ്പില്‍ കയറി, വാഹനം പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി പടയപ്പ ആക്രമണം നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.