ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറെന്ന് കെ. മുരളീധരന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറെന്ന് കെ. മുരളീധരന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

കോഴിക്കോട്: ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുരളീധരന്‍. മാധ്യമങ്ങളെ കാണാതിരുന്നത് പ്രതിഷേധം കൊണ്ടല്ലെന്നും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം പ്രതികരിക്കാമെന്ന് കരുതിയാണെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

പദ്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെയാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കമുണ്ടായത്. കെ. മുരളീധരനായിരിക്കും തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അതേസമയം ഷാഫി പറമ്പില്‍ വടകരയിലും കെ.സി വേണുഗോപാല്‍ ആലപ്പുഴയിലും മത്സരിക്കും. രാഹുല്‍ ഗാന്ധി വയനാട്ടിലും കെ. സുധാകരന്‍ കണ്ണൂരിലും ജനവിധി തേടും.

മറ്റു മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാരെ നിലനിര്‍ത്താനും ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.