തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് രാജ്യാന്തര പുരസ്‌കാരം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് രാജ്യാന്തര പുരസ്‌കാരം

തിരുവനന്തപുരം: എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ 2023 ലെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (എ.എസ്.ക്യു) രാജ്യാന്തര പുരസ്‌കാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്. എയര്‍പോര്‍ട്ടുകളിലെ മികച്ച ആഗമനം വിഭാഗത്തിലാണ് പുരസ്‌കാരം.

യാത്രക്കാരുടെ പ്രതികരണങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് എഎസ്‌ക്യു അവാര്‍ഡുകള്‍. മികച്ച ഉപഭോക്തൃ അനുഭവം നല്‍കുന്നതിലെ വിമാനത്താവളത്തിന്റെ പ്രതിബദ്ധതയാണ് പുരസ്‌കാരത്തിന് മാനദണ്ഡം.

മികച്ച ലഗേജ് ഡെലിവറി സമയം, സൈനേജുകളുടെ പുനക്രമീകരണം, നിലവിലുള്ള ടോയ്ലറ്റുകളുടെ മുഖം മിനുക്കല്‍, കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് എമിഗ്രേഷന്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടല്‍, യാത്രക്കാര്‍ക്കായുള്ള ട്രോളികളുടെ എണ്ണം വര്‍ധിപ്പിക്കല്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് സോഫ്റ്റ് സ്‌കില്‍ പരിശീലനം നല്‍കല്‍ തുടങ്ങിയവയും പരിഗണിച്ചാണ് പുരസ്‌കാരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.