ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചു; ഡ്രൈവര്‍ മരിച്ചു

ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചു; ഡ്രൈവര്‍ മരിച്ചു

കോതമംഗലം: എറണാകുളം കളപ്പാറയില്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുട്ടംപുഴ പഞ്ചായത്തിലെ മാമലകണ്ടം എളംബ്ലാശ്ശിരി പറമ്പില്‍ പരേതനായ നാരായണന്റെ മകന്‍ പി.എന്‍.വിജില്‍ (41) ആണ് മരിച്ചത്.

മാമലകണ്ടത്ത് നിന്ന് കോതമംഗലത്തേക്ക് വരും വഴി പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ കളപ്പാറ ഭാഗത്ത് തിങ്കളാഴ്ച രാത്രി 10 ഓടെയായിരുന്നു അപകടം.

ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേര്‍ന്ന് കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ രണ്ടോടെ മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍ ഓട്ടോയില്‍ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും നിസാര പരിക്കോടെ രക്ഷപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.