ഭാരത് റൈസിന് ബദലായ ശബരി കെ റൈസിന്റെ വില്‍പ്പന ഇന്ന് മുതല്‍; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

ഭാരത് റൈസിന് ബദലായ ശബരി കെ റൈസിന്റെ വില്‍പ്പന ഇന്ന് മുതല്‍; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസിന്റെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും. നിലവില്‍ സപ്ലൈകോ വഴി സബ്‌സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയില്‍ അഞ്ച് കിലോയാണ് കെ റൈസായി വില്‍ക്കുന്നത്.

ബാക്കി അഞ്ച് കിലോ സപ്ലൈകോ വഴി കിട്ടും. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വില്‍ക്കുക.

തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ആദ്യഘട്ടത്തില്‍ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നല്‍കുക.

ആദ്യ ഘട്ടത്തില്‍ ശബരി കെ റൈസ് ബ്രാന്‍ഡഡ് സഞ്ചിയില്‍ വിതരണം ചെയ്യുന്നന്നതിലൂടെ സപ്ലൈകോയുടെയും ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെയും പ്രമോഷന്‍ കൂടി ലക്ഷ്യം വച്ചാണ്.

ടെന്‍ഡര്‍ നടപടികള്‍ പാലിച്ചും ഗുണ നിലാവരം ഉറപ്പുവരുത്തിയുമാണ് അരി സംഭരിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. വില്‍പ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.