ദുബായ്: യുഎഇയില്‍ ഇന്ത്യാക്കാർ 72-മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇത്തവണ വിർച്വലായിട്ടായിരുന്നു ആഘോഷം. ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയില്‍ പതാക ഉയർത്തല്‍ ചടങ്ങ് നടന്നു. കോവിഡ് സാഹചര്യങ്ങളുടെ ഭാഗമായാണ് ഇത്തവണ ആഘോഷങ്ങള്‍ വിർച്വലാക്കി മാറ്റിയത്.
രാവിലെ കോണ്‍സുല്‍ ജനറല്‍ പതാക ഉയർത്തിയപ്പോള്‍ നൂറോളം പേർ ചടങ്ങിന് സാക്ഷിയായി. തുടർന്ന് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു. കേന്ദ്ര മന്ത്രി രാംദാസ് അത്തെവാല കോണ്‍സുലേറ്റില്‍ നടന്ന ആഘോഷങ്ങളുടെ ഭാഗമായി. ചടങ്ങില്‍ ഉദ്യോഗസ്ഥർ മാത്രമാണ് നേരിട്ട് പങ്കെടുത്തത്. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുളള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പ്രസംഗം കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ദുബായ് ഡോ. അമന്‍ പുരി വായിച്ചു.