സൗദി: സൗദിയിലേക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഓക്സ്ഫർഡ് സർവ്വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രസെനെക്കയും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് സൗദിയ്ക്ക് നല്കുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ ഉത്പാദിപ്പിക്കുന്നത്. 5.25 യുഎസ് ഡോളർ നിരക്കിലാണ് 30 ലക്ഷം ഡോസുകള്‍ സൗദിയ്ക്ക് നല്‍കുന്നതെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. നിലവില്‍ 2.4 മില്ല്യണ്‍ ഡോസുകളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദന ശേഷി.
മാർച്ച് അവസാനമാകുമ്പോഴേക്കും ഇതില്‍ 30 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരാഴ്ച മുതല്‍ 10 ദിവസത്തിനുളളില്‍ വാക്സിന്‍ ഡോസുകള്‍ സൗദിയിലേക്ക് അയക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെറം ഇന്‍സിറ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവല്ല പറഞ്ഞു.