യുഎഇയില്‍, ശനിയാഴ്ച 1231 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്,97,760 ആയി. 1051 പേർ രോഗമുക്തി നേടി. 87,122 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. 2 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 426 ആയും ഉയർന്നു. 1,17,812 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 99 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്.10,212 ആക്ടീവ് കേസുകളാണ് നിലവിലുളളത്.