ഇന്ത്യ-സൗദി വിമാനവിലക്ക് ഉടന്‍ നീക്കും; ഇന്ത്യൻ അംബാസഡര്‍ സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ-സൗദി വിമാനവിലക്ക് ഉടന്‍ നീക്കും; ഇന്ത്യൻ അംബാസഡര്‍ സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നേരത്തെ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ അറിയിക്കാന്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കോവിഡ് വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നുവെന്ന് എംബസി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.