ആലപ്പുഴ: പുറക്കാട് കടല്‍ 50 മീറ്ററോളം ഉള്‍ വലിഞ്ഞു. പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമാണ്.
ഇന്ന് രാവിലെ ആറര മുതലാണ് കടല്‍ ഉള്‍വലിയല്‍ പ്രതിഭാസം ദൃശ്യമായത്. പുറക്കാട് മുതല്‍ ഏതാണ്ട് 300 മീറ്റര്‍ തോട്ടപ്പള്ളി ഭാഗത്തേക്കാണ് ഉള്‍വലിഞ്ഞത്. തീരത്ത് ചെളി അടിഞ്ഞ അവസ്ഥയാണ്. ഈ ഭാഗത്ത് ഉള്‍വലിയല്‍ പ്രതിഭാസം നേരത്തെയും ഉണ്ടായിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.