സിനിമാ നിർമാതാവ് സി.ഒ.തങ്കച്ചൻ ഷാർജയിൽ അന്തരിച്ചു; മരണം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ച അതേ ദിവസം

സിനിമാ നിർമാതാവ് സി.ഒ.തങ്കച്ചൻ ഷാർജയിൽ അന്തരിച്ചു; മരണം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ച അതേ ദിവസം

ഷാർജ: മലയാള സിനിമാ നിർമാതാവും ഫോർത്ത് വ്യൂ ടെക്നിക്കൽ കോൺട്രാക്ടിങ് ഉടമയുമായ തൃശൂർ കൊരട്ടി ചക്കിയേത്തിൽ സി.ഒ.തങ്കച്ചൻ (53) ഷാർജയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.

നടൻ രവീന്ദ്രജയന്റെ സംവിധാനത്തിൽ ഇന്ദ്രൻസ്, ഉർവ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിക്കുന്ന ‘കിറ്റ് ക്യാറ്റ്’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ച ദിവസം ഷാർജയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഔസേപ്പാണ് പിതാവ്. മാതാവ്: മറിയം. ഭാര്യ: മഞ്ജു. മക്കൾ: യുവ നടൻ ഗോഡ്​വിൻ, ക്രിസ്​വിൻ. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. സംസ്ക്കാരം പിന്നീട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.