കോവിഡ് വ്യാപനം; ബഹ്റിനില്‍ പുതിയ നിയന്ത്രണങ്ങള്‍

കോവിഡ് വ്യാപനം; ബഹ്റിനില്‍ പുതിയ നിയന്ത്രണങ്ങള്‍

ബഹ്റിൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച മുതല്‍ ബഹ്റിനിലെ റസ്റ്ററന്റുകളിലും കഫേകളിലുമെത്തി ഭക്ഷണം കഴിക്കുന്നത് താല്‍ക്കാലികമായി നിർത്തിവയ്ക്കും. സ്കൂളുകളില്‍ അടുത്ത മൂന്നാഴ്ച ഇ ലേണിംഗ് തന്നെ തുടരാനും തീരുമാനമായി.

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ന് 459 പേരിലാണ് ബഹ്റിനില്‍ കോവിഡ് പുതുതായി സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് വാക്സിനേഷന്‍ നടപടികളും പുരോഗമിക്കുകയാണ്. പി ഫിസറും സിനോഫറുമാണ് സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.