കോവിഡ് രോഗികള്‍ക്കായി ഷാർജയില്‍ ഫീല്‍ഡ് ആശുപത്രി സജ്ജമാക്കും

കോവിഡ് രോഗികള്‍ക്കായി ഷാർജയില്‍ ഫീല്‍ഡ് ആശുപത്രി സജ്ജമാക്കും

ഷാർജ: കോവിഡ് രോഗികള്‍ക്കായി അത്യാഹിത വിഭാഗമുള്‍പ്പടെയുളള സൗകര്യങ്ങളുമായി ഷാ‍ർജയില്‍ ഫീല്‍ഡ് ആശുപത്രി സജ്ജമാക്കുന്നതായി ഷാ‍ർജ പോലീസ്. ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ അല്‍ സഹിയ ഭാഗത്താണ് ഫീല്‍ഡ് ആശുപത്രി സജ്ജമാക്കുന്നതെന്ന് പോലീസ് മേധാവി മേജർ ജനറല്‍ സൈഫ് അള്‍ സിരി അല്‍ ഷംസി വ്യക്തമാക്കി.

യഥാസമയത്ത് മികച്ച ചികിത്സ ലഭ്യമാക്കുകയെന്നുളളതാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അണുനശീകരണം തുടങ്ങേണ്ട സാഹചര്യമില്ലെന്ന് സൂചിപ്പിച്ച ഉദ്യോഗസ്ഥ‍ർ, ഒരു മാസത്തിനുളളില്‍ ഫീല്‍ഡ് ആശുപത്രി സജ്ജമാകുമെന്നും വ്യക്തമാക്കി. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.