റിയാദില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദ്: പ്രവാസി മലയാളികള്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. അപകടത്തില്‍ മറ്റു രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. ഉനൈസയില്‍ നിന്നും അഫീഫിലേക്ക് പോയ വാനാണ് അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പേട്ട ഭഗത് സിംഗ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ് കുമാര്‍ തമ്പിയാണ് മരിച്ചത്. 55 വയസായിരുന്നു.

മഹേഷിനൊപ്പമുണ്ടായിരുന്ന ജോണ്‍ തോമസ്, സജീവ് കുമാര്‍ എന്നിവര്‍ പരിക്കുകളോടെ അഫീഫ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 30 വര്‍ഷമായി ഉനൈസില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മഹേഷ്. അവസാനമായി നാട്ടില്‍ വന്നിട്ട് ഒന്‍പത് വര്‍ഷമാകുന്നു. സരസമ്മയാണ് മഹേഷിന്റെ അമ്മ. നാല് സഹോദരങ്ങളുണ്ട്. മഹേഷ് അവിവാഹിതനാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.