കോവിഡ് വ്യാപനം; യാത്രാനിർദ്ദേശങ്ങള്‍ പുതുക്കി ദുബായ്

കോവിഡ് വ്യാപനം; യാത്രാനിർദ്ദേശങ്ങള്‍ പുതുക്കി ദുബായ്

ദുബായ്: കോവിഡ് സാഹചര്യത്തില്‍ യാത്രാക്കാ‍ർക്കുളള നിർദ്ദേശങ്ങള്‍ പുതുക്കി ദുബായ്. ദുബായിലെത്തുന്ന എല്ലാ സ്വദേശികളും വിമാനത്താവളത്തില്‍ പിസിആ‍ർ ടെസ്റ്റ് ചെയ്യണം. താമസക്കാർക്കും ജിസിസി പൗരന്മാർക്കും സന്ദർശകർക്കും യാത്രയ്ക്ക് മുന്‍പ് കോവിഡ് പിസിആ‍ർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സ‍ർട്ടിഫിക്കറ്റും അനിവാര്യമാണ്. യാത്രയ്ക്ക് 72 മണിക്കൂറിനുളളിലെ ടെസ്റ്റ് റിസൾട്ടാണ് വേണ്ടത്. യാത്രപ്പുറപ്പെടുന്ന രാജ്യത്തെ കോവിഡ് സാഹചര്യമനുസരിച്ച് ദുബായിലെത്തിയാലും കോവിഡ് ടെസ്റ്റ് നിർബന്ധമാണ്.

അതേസമയം ദുബായില്‍ നിന്ന് യാത്ര പുറപ്പെടുന്നവർക്ക് ഏത് രാജ്യത്തേക്കാണോ യാത്ര ആ രാജ്യം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ആന്‍റിജന്‍ അല്ലെങ്കില്‍ റാപ്പിഡ് പിസിആർ ടെസ്റ്റ് നടത്താനുളള സൗകര്യം വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. ജനുവരി 31 മുതലാണ് പുതുക്കിയ യാത്ര നിർദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരിക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.