ആണവായുധരഹിത കരാറിൽ ഒപ്പുവയ്ക്കാൻ ആവശ്യപ്പെട്ട് വത്തിക്കാൻ

ആണവായുധരഹിത കരാറിൽ ഒപ്പുവയ്ക്കാൻ ആവശ്യപ്പെട്ട് വത്തിക്കാൻ

ഒക്ടോബർ 2, 2020

വത്തിക്കാൻ: ആണവായുധത്തിന്റെ നശീകരണസ്വഭാവത്തെപ്പറ്റിയും അതിന്റെ ഉന്മൂലനത്തെപ്പറ്റിയും ആർച്ച്ബിഷപ്പ് പോൾ ഗല്ലാഗർ (സെക്രട്ടറി ഫോർ റിലേഷൻസ് വിത്ത്‌ സ്റ്റേറ്റ്സ് ഓഫ് ദി ഹോളി സീ) വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ആഗോള ആണവായുധ നിവാരണ ദിനത്തോടനുബന്ധിച്ചു യു എന്നിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവായുധത്തെപ്പറ്റിയുള്ള പേടിസ്വപ്നവും അതിന്റെ പ്രത്യാഘാതങ്ങളും ഇതുവരെയും പെയ്തിറങ്ങിത്തീരാത്ത ഹിരോഷിമ, നാഗസാക്കി തുടങ്ങിയ ഇടങ്ങളെ പരാമർശിച്ചും ആണവായുധ നിരോധനത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെ അഭിനന്ദിച്ചുമാണ് അദ്ദേഹം തന്റെ സന്ദേശം തുടങ്ങിയത്.

ആണവായുധ നിരോധനത്തിനുള്ള ഉടമ്പടി(TPNW) എന്ന രേഖയിൽ ഇതുവരെയും ഒപ്പുവെക്കാത്ത രാജ്യങ്ങൾ അതിൽ ഒപ്പുവയ്ക്കുകയും അതുവഴി ആണവായുധ നിർമ്മാണത്തിനും അതിന്റെ സംഭരണത്തിനും അറുതികുറിക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു. ആണവായുധ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാനുള്ള ആഹ്വാനവും മധ്യകിഴക്കൻ പ്രദേശങ്ങൾ ആണവായുധരഹിതപ്രദേശങ്ങളാക്കാനുള്ള പദ്ധതികളും അദ്ദേഹം ഇതിനോട് ചേർത്തുവച്ചു.

കോവിഡ് 19 ഉം ആഗോളതാപനവും നമ്മെ പഠിപ്പിക്കുന്ന പാഠങ്ങളെ ചൂണ്ടിക്കാട്ടി ലോകം ഒത്തൊരുമയോടെ നിൽക്കുവാനും പ്രവർത്തിക്കുവാനും അദ്ദേഹം ഓർമിപ്പിച്ചു. നമ്മുടെ "പൊതു ഭവനത്തെയും" അതിന്റെ സമാധാനത്തെയും കാത്തുസൂക്ഷിക്കുന്നതിനെപ്പറ്റിയും അത് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഓർമ്മപ്പിച്ചുകൊണ്ടാണ് തന്റെ സന്ദേശം ആർച്ചുബിഷപ്പ് അവസാനിപ്പിച്ചത്. 

✍️ Alan Tom Thomas


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.