അബുദാബി: യുഎഇയില്‍ ഇന്ന് 3966 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 168781 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. 3294 പേർ രോഗമുക്തരായി. എട്ട് പേരുടെ മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 25209 ആണ്. ആകെ കോവിഡ് കേസുകള്‍ 293052 ആണ്. ആകെ രോഗമുക്തർ 267024 ആണ്.