റാസല്‍ ഖൈമയിലെ സാമ്പത്തിക വിഭാഗം ഹെഡ്ക്വാ‍ർട്ടേഴ്സില്‍ പ്രവേശിക്കാൻ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നി‍ർബന്ധം

റാസല്‍ ഖൈമയിലെ സാമ്പത്തിക വിഭാഗം ഹെഡ്ക്വാ‍ർട്ടേഴ്സില്‍ പ്രവേശിക്കാൻ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നി‍ർബന്ധം

റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ സ‍ർക്കാർ സാമ്പത്തിക വിഭാഗത്തിന്‍റെ ഹെഡ് ക്വാർട്ടേഴ്സില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നി‍ർബന്ധമെന്ന് അധികൃതർ.

ജനുവരി 31 മുതലാണ് നിയന്ത്രണം നിലവില്‍ വരിക. സാമ്പത്തിക വിഭാഗത്തിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നല്കിയ വിവരമനുസരിച്ച് 72 മണിക്കൂറിനുളളിലെ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റാണ് വേണ്ടത്. സാമ്പത്തികവിഭാഗത്തിലേക്ക് വരുന്ന സന്ദർശകർ കർശനമായും ഇത് പാലിക്കണമെന്നും നി‍ർദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.