തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ കല്ലേറ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ കല്ലേറ്

അമരാവദി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ കല്ലേറ്. ആക്രമണത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തലയ്ക്ക് പരിക്കേറ്റു. മുറിവ് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യാത്ര പിന്നീട് പുനരാംഭിച്ചു.

വിജയവാഡയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയ്ക്കിടെയായിരുന്നു ആക്രമണം. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ടിഡിപി എന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.