സൗദി: വിമാനസർവ്വീസുകളടക്കമുളള അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൗദി. മെയ് 17 വരെയായിരിക്കും നിയന്ത്രണങ്ങള്‍ തുടരുകയെന്നും ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. മാർച്ച് 31 ന് അന്താരാഷ്ട്ര അതിർത്തികള്‍ തുറക്കുമെന്നായിരുന്നു നേരത്തെ സൗദി അറിയിച്ചിരുന്നത്.
എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണം നീട്ടാനുളള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. 2021 മെയ് 17 ന് കര, കടല്‍, വ്യോമ അതിർത്തികള്‍ തുറക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്